04:10pm 21 August 2026
NEWS
ടിഎന്‍ഐടി സൗത്ത് ഇന്ത്യന്‍ മീഡിയ അവാര്‍ഡ്‌സ് ഒക്ടോബറില്‍
21/08/2026  03:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ടിഎന്‍ഐടി സൗത്ത് ഇന്ത്യന്‍ മീഡിയ അവാര്‍ഡ്‌സ് ഒക്ടോബറില്‍

 

കൊച്ചി: മാധ്യമരംഗത്തെ മികച്ച സംഭാവനകള്‍ക്ക് ആദരമര്‍പ്പിക്കുന്ന ടിഎന്‍ഐടി മീഡിയ അവാര്‍ഡ്‌സിന്റെ ഒന്‍പതാമത് പതിപ്പ് 2026 ഒക്ടോബര്‍ 24ന് ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കും. ബംഗളൂരു ആസ്ഥാനമായ ദി ന്യൂ ഇന്ത്യന്‍ ടൈംസ് ആണ് അവാര്‍ഡിന്റെ സംഘാടകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും പ്രമുഖ വ്യക്തിത്വങ്ങളെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരം ഇത്തവണ പത്ര, ദൃശ്യ മാധ്യമങ്ങളിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് നല്‍കുന്നത്. 

ടിഎന്‍ഐടി സൗത്ത് ഇന്ത്യന്‍ മീഡിയ അവാര്‍ഡ്‌സ് 2026 ചടങ്ങില്‍ മലയാള മാധ്യമരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തന മേഖലയിലെ പ്രൊഫഷണലുകള്‍, കലാകാരന്മാര്‍, മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരെ ആദരിക്കും. 

മാധ്യമരംഗത്തെ മികവും സമര്‍പ്പണവും പ്രൊഫഷണലിസവും അംഗീകരിക്കുന്നതിനൊപ്പം സമൂഹത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന നിര്‍ണായക പങ്ക് അടയാളപ്പെടുത്തുക എന്നതാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യമെന്ന് ദി ന്യൂ ഇന്ത്യന്‍ ടൈംസ് സിഇഒ എ രഘു ഭട്ട് പറഞ്ഞു. മാധ്യമരംഗത്തെ മികവിനെയും സമര്‍പ്പണത്തെയും അംഗീകരിക്കുന്ന, മുഴുവന്‍ മാധ്യമസമൂഹത്തിന്റെയും വേദിയായി ടിഎന്‍ഐടി സൗത്ത് ഇന്ത്യന്‍ മീഡിയ അവാര്‍ഡ്‌സ് 2026-ന്റെ കേരള പതിപ്പ് മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

ടിഎന്‍ഐടി മീഡിയ അവാര്‍ഡിനോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ എയു മൂവീസ് ഓടിടി പ്ലാറ്റ്‌ഫോമിന്റെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ കൊച്ചി എംഎല്‍എ മുഹമ്മദ് ഷിയാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബാലകൃഷ്ണന്‍ പെരിയ, സിനിമാ താരം ഗോപിക അനില്‍, ദി ന്യൂ ഇന്ത്യന്‍ ടൈംസ് സിഇഒ എ രഘു ഭട്ട്, സിനിമാ സംവിധായകന്‍ സന്തോഷ് മാഡ, എയു മൂവീസ് ഓടിടി സ്ഥാപകന്‍ സന്തോഷ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, പ്രസ് ക്ലബ് സെക്രട്ടറി ഷജില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img